ഓസ്കർ; മികച്ച അഭിനേതാക്കളായി വാക്വീൻ ഫീനിക്സും റെനി സെൽവഗറും, നാല് അവാർഡുകളുമായി ചരിത്രം കുറിച്ച് പാരസെെറ്റ്

92nd academy awards oscar winners

92-ാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജോക്കർ സിനിമയിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചതിന് റെനി സെൽവഗറെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷ ചിത്രം എന്നിവക്ക് കൊറിയൻ ചിത്രം പാരസെെറ്റ് അർഹത നേടി. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച ആക്ഷൻ ഷോർട്ട് ഫിലിം പുരസ്കാരം ദി നെയ്ബേർഴ്സ് വിൻഡോ നേടി. 

സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്കാരങ്ങൾ 1917 ന് ലഭിച്ചു. 1917 ലെ ഛായഗ്രഹണത്തിന് റോജർ ഡീകിൻസിനും മികച്ച വിഷ്വൽ എഫക്ട്സ്, മികച്ച ശബ്ദമിശ്രണം എന്നിവയ്ക്കും 1917 ന് അവാർഡ് ലഭിച്ചു. 10 നോമിനേഷനുകളാണ് 1917 ന് മാത്രമായി പുരസ്കാര വേദിയിലെത്തിയത്.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്. അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്. മാരേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലോറ ഡേൺ കരസ്ഥമാക്കി. മികച്ച ആനിമേഷൻ ചിത്രമായി ഡിസ്നിയുടെ ടോയ് സ്റ്റോറി 4 തെരഞ്ഞെടുത്തു. 

ജോക്കർ എന്ന ചിത്രത്തിന് മികച്ച സംഗീതത്തിനുള്ല പുരസ്കാരം ( ഒറിജിനൽ) ഹിൽഡർ ഡുഡ്നഡോട്ടിർ നേടി. മികച്ച എഡിറ്റിങിന് മൈക്കല്‍ മക് കസ്‌കര്‍, ആന്‍ഡ്ര്യു ബകാഡ് എന്നിവർ അവാർഡ് നേടി. ഫോര്‍ഡ് വേഴ്‌സസ് ഫെരാരി എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഡോക്യുമെൻററി ഫീച്ചർ ചിത്രമെന്ന സ്ഥാനം അമേരിക്കൻ ഫാക്ടറി കരസ്ഥമാക്കി. 

content highlights: 92nd academy awards oscar winners