കടകളിൽ ചെന്ന് ബ്രൗൺ നിറത്തിലെ മുട്ടകൾ ചോദിച്ചു വാങ്ങുന്നവരാണ് നമ്മൾ. നാടൻ കോഴികളുടെ മുട്ടയാണ് ബ്രൗൺ മുട്ടയെന്നും ഗുണങ്ങൾ വെള്ളമുട്ടയേക്കാൾ അധികമാണെന്നും വിശ്വസിച്ചാണ് നമ്മൾ വില കൂടിയ വലിപ്പം കുറഞ്ഞ ബ്രൗൺ മുട്ടകൾ വാങ്ങുന്നത്. എന്നാൽ ബ്രൗൺ മുട്ടക്ക് മറ്റ് മുട്ടയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ബ്രൗൺ മുട്ട നാടൻ കോഴികളുടേതാണെന്നാണ് നമ്മളിൽ മിക്കവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ബ്രൗൺ മുട്ട ഇടുന്നത് നാടൻ കോഴികൾ മാത്രമല്ല. സങ്കരയിനം കോഴികളും ബ്രൗൺ മുട്ട ഇടുന്നുണ്ട്. അത്യുൽപാദന ശേഷിയുള്ള, മുട്ടയ്ക്കു വേണ്ടി മാത്രം വികസിപ്പിച്ചെടുക്കുന്ന റോഡ് ഐലൻറ് റെഡ്, ന്യൂഹാംഷയര്‍, ബിവി380 തുടങ്ങിയ വിദേശ ഇനങ്ങൾ ബ്രൗൺ മുട്ട ഇടുന്ന കോഴികളാണ്. സങ്കരയിനം കോഴികളുടെ മുട്ടക്ക് വലിപ്പം കൂടുതലുണ്ട്. നാഷണൽ ബ്യൂറോ ഓഫ് ജനറ്റിക് റിസോഴ്സസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 19 നാടൻ കോഴി ഇനങ്ങളാണുള്ളത്. ഇതിൽ കേരളത്തിൽ നാടൻ കോഴികളായി തലശേരിക്കോഴികൾ മാത്രമാണുള്ളത്. അപ്പോൾ നമ്മൾക്ക് കിട്ടുന്ന ബ്രൗൺ മുട്ട നാടൻ കോഴിയുടേതാണെന്ന് യാതൊരു ഉറപ്പുമില്ല.
ഗുണത്തിലും രുചിയിലും യാതൊരു വ്യത്യാസവും രണ്ട് മുട്ടകളിലും കാണാനാകില്ല. പ്രോട്ടീനും വെെറ്റമിനുമൊക്കെ രണ്ട് മുട്ടകളിലും ഒരുപോലെയായിരിക്കും. വില കൂടിയ ചെറിയ ബ്രൗൺ മുട്ട മേടിക്കുന്നതിനേക്കാൾ ലാഭം വില കുറഞ്ഞ വലിപ്പം കൂടിയ വെള്ളമുട്ട മേടിക്കുന്നതാണ്. വലിപ്പം അനുസരിച്ച് അതിൻറെ അളവ് കൂടുന്നു. അളവ് കൂടുതലുള്ള പോഷകാഹാരം കഴിക്കുകയല്ലേ വേണ്ടത്?
കോഴിക്ക് കൊടുക്കുന്ന ഭക്ഷണത്തിൻറെ ഗുണമനുസരിച്ച് മുട്ടയുടെ രുചിയിലും നിറത്തിലും മാറ്റം വരാം. ബ്രൗൺ മുട്ടയിടുന്ന കോഴികൾക്കും വെള്ളമുട്ടയിടുന്ന കോഴികൾക്കും ഒരേ ആഹാരമാണ് കൊടുക്കുന്നതെങ്കിൽ ഒരേ രുചിയായിരിക്കും. വെറും മാർക്കറ്റിങിന് വേണ്ടി പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ നിറമല്ല വലിപ്പം കൂടുതലുള്ള മുട്ട നോക്കി വാങ്ങുക.
ബ്രൗൺ മുട്ടയെല്ലാം നാടൻ ആണോ ?ഇരട്ടി വില കൊടുത്തു ബ്രൗൺ മുട്ട വാങ്ങിയാൽ എന്തുണ്ട് ഗുണം ?ഞെട്ടിക്കുന്ന സത്യങ്ങൾ.നിങ്ങൾ വളർത്തുന്ന കോഴികളുടെ പടം post ചെയ്യാമോ ?
Gepostet von Dr Maria Liza Mathew am Montag, 10. Februar 2020
content highlights: brown eggs are more expensive than white eggs