ഡൽഹി തെരഞ്ഞെടുപ്പ് ഫലം; ആംആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

delhi election results 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആംആദ്മി പാർട്ടി അൻപത് സീറ്റുകളിൽ മുന്നിലാണ്. ബിജെപി 20 സീറ്റുകളിൽ ലീഡ് നേടി നില മെച്ചപ്പെടുത്തിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും ഇതുവരെ നേടാനായില്ല.  ആംഅദ്മി പാർട്ടി ഉജ്ജ്വലവിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. പാർട്ടിയിലെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 3055 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 67.12 ശതമാനമാണ് പോളിങ്. 27 സീറ്റിൽ കടുത്ത പോരാട്ടം നടക്കുകയാണ്. മിക്ക സീറ്റുകളിലും 1000ല്‍ താഴെയാണ് ലീഡ്.

2015 ലെ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപി അന്ന് 3 സീറ്റ് മാത്രമാണ് നേടിയിരുന്നത്. ഡൽഹിയിൽ 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസിന് കവിഞ്ഞ തവണ ഒരു സീറ്റ് പോലും നേടാനായില്ല. ബിജെപിയുടെ വോട്ട് വിഹിതത്തിൽ 7% വർധന 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ബിജെപിയും എഎപിയും തമ്മിൽ വലിയ അനന്തരമുണ്ടെന്നും ഇനിയും സമയമുണ്ടെന്നും പ്രതീക്ഷ കെെവിടുന്നില്ലെന്നും മനോജ് തിവാരി പറഞ്ഞു. 

content highlights: delhi election results 2020