വിഷ്ണു വിശാൽ നായകനാകുന്ന ചിത്രം ‘കാടൻ’ ആദ്യ പോസ്റ്റർ പുറത്തിറങ്ങി

kaadan movie poster

പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ബഹുഭാഷാ ചിത്രമായ കാടനിലെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ഒരേ സമയം ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ഒരു കോർപ്പറേറ്റ് ഭീമൻ കാടിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആനകളുടെ പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുകയും ഇതിൻ്റെ പശ്ചാത്തലത്തിൽ വനം സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് ചിത്രത്തിൻ്റെ കഥ.image.png

റാണ ദഗ്ഗുബതി, സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച ഇതിഹാസ നടൻ രാജേഷ് ഖന്നയുടെ സ്മരണ കൂടിയാണ് ഈ സിനിമ. ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം 2020 ഏപ്രിൽ 2 ന് റിലീസ് ചെയ്യും.

 

Content Highlights: kaadan movie first look poster released