തെരഞ്ഞെടുപ്പ് വിജയത്തിൽ കെജരിവാളിനെ അഭിനന്ദിച്ച് പിണറായി വിജയൻ

Pinarayi Vijayan praises Aravind Kejriwal over Delhi Election Victory

ദില്ലി തെരഞ്ഞെപ്പ് വിജയത്തിൽ അരവിന്ദ് കെജരിവാളിനെയും ആം ആദ്മി പാർട്ടിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആം ആദ്മിയുടെ വിജയത്തിൽ നിന്നും കോൺഗ്രസ്സും ബിജെപിയും പാഠം പടിക്കണമെന്നും, ബിജെപിയുടെ വർഗ്ഗിയതക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ ജനം നൽകിയ തിരിച്ചടിയാണ് ദില്ലി ഫലമെന്നും പിണറായി വിജയൻ പറഞ്ഞു.

ബിജെപിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നിൽക്കാൻ ഏതെങ്കിലും ശക്തിയുണ്ടെങ്കിൽ അതിനെ ജനങ്ങൾ വിജയിപ്പിക്കും എന്നതിന് തെളിവാണ് ദില്ലി ഫലമെന്നും രാജ്യത്തിൻ്റെ പൊതു വികാരമാണ് ദില്ലി ഫലത്തിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി. കെജരിവാളിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ വികസനത്തിനായി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും, അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞിരുന്നുവെങ്കിൽ അവിടെ യോജിച്ച് മത്സരിക്കാൻ സാധിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan praises Aravind Kejriwal over Delhi Election Victory