ബോളിവുഡ് ചിത്രം ‘തപ്പഡ്’ ട്രെയിലർ പുറത്ത്

അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രം തപ്പഡിൻ്റ ട്രെയിലർ പുറത്തിറങ്ങി. തപ്‌സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം കൂടിയാണിത്. ഭർത്താവ് തല്ലിയപ്പോൾ വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു. ചിത്രം 2020 ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും.

Content Highlights: Bollywood movie thappad official trailer released

LEAVE A REPLY

Please enter your comment!
Please enter your name here