മഴവെള്ളവും തേങ്ങയും ഭക്ഷണം; 32 ദിവസം കടലിൽ അതിജീവിച്ച് നാല് മനുഷ്യർ

eight dead and four rescued after 32 days adrift in South Pacific

പസഫിക് കടലിൽ അകപ്പെട്ട നാലംഗ സംഘത്തെ കണ്ടെത്തി. 32 ദിവസത്തിന് ശേഷമാണ് മത്സ്യബന്ധന ബോട്ട് ഇവരെ കണ്ടെത്തുന്നത്. 12 പേരുടെ സംഘത്തിൻെറ ബോട്ടാണ് അപകടത്തിൽ പെട്ടത്. അതിൽ ഒരു കുടുംബം ഉൾപ്പടെ എട്ടുപേർ മരിച്ചു. പപ്പുവ ന്യൂ ഗ്വിനിയയിലെ ബൊെെഗൻവില്ലെ പ്രവിശ്യയിലുള്ള സംഘമാണ് അപകടത്തിൽ പെട്ടത്. 

ഒരു കുട്ടിയുൾപ്പടെ 12 പേരുടെ ഒരു സംഘം ക്രിസ്മസ് ആഘോഷിക്കുവാനാണ് ഡിസംബർ 22 ന് ബൊഗെെൻവില്ല ദ്വീപിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കാർട്ടെറെറ്റ് ദ്വീപിലേക്ക് യാത്ര തിരിച്ചത്. സഞ്ചരിച്ച ബോട്ട് ചെറുതായതുകൊണ്ടും ശക്തമായ കടൽ തിരമാലകളെ ചെറുക്കാൻ പറ്റാത്തതുകൊണ്ടും ബോട്ട് മറിഞ്ഞു. എട്ടുപേർ പല ദിവസങ്ങളിലായി മരണപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന നാല് പേർ 32 ദിവസവും കടലിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവസാനം ജനുവരി 23 മൂന്നിനാണ് രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു പെൺക്കുട്ടിയും അടങ്ങുന്ന സംഘത്തെ മത്സ്യബന്ധത്തിന് വന്ന ബോട്ടാണ് കണ്ടെത്തിയത്. 2000 കിലോമീറ്ററിലധികം കടലിലൂടെ തന്നെ ഇവർക്ക് സഞ്ചരിക്കേണ്ടി വന്നു. ഇവരെ സൊളമൻ ദ്വീപിൻറെ തലസ്ഥാനമായ ഹൊനിയാറയിൽ എത്തിച്ച്  ചികിത്സ നൽകിയതിന് ശേഷം പറഞ്ഞുവിട്ടു. മഴവെള്ളവും തേങ്ങയും കഴിച്ചാണ് തങ്ങൾ അതിജീവിച്ചതെന്ന് രക്ഷപെട്ട സംഘത്തിലെ ഒരാളായ ഡൊമിനിക് സ്റ്റാലി പറഞ്ഞു. 

കടലിലെ അതിജീവനത്തിൻറെ ഒരുപാട് സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 2014 ജനുവരിയിൽ മെക്സിക്കയിൽ നിന്ന് പുറപ്പെട്ട മത്സതൊഴിലാളി 13 മാസത്തോളം കടലിൽ കഴിയുകയും യാത്രാമധ്യേ മരിക്കുകയും ചെയ്തിരുന്നു. മഴവെള്ളം, ആമ രക്തം,  മീൻ ഇറച്ചി, പക്ഷി ഇറച്ചി, എന്നിവ കഴിച്ചാണ് അദ്ദേഹം ജീവൻ പിടിച്ചു നിർത്തിയിരുന്നത്. 2018 ഇന്തോനേഷ്യൻ യുവാവ് ഏഴ് ആഴ്ച കടലിൽ 2500 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് അതിജീവിച്ചിട്ടുണ്ട്. 

content highlights: eight dead and four rescued after 32 days adrift in South Pacific