വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് സമുഹമാഘ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക് നാഥ് ബെഹ്റക്ക് പരാതി നൽകി. വിഎസിൻ്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് ഡിജിപിക്ക് പരാതി നൽകിയത്. എം ഫ്ളിൻ്റ് മീഡിയ കോം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വിഎസ് അച്യുതാനന്ദന് അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസിൻ്റെ ജീവന് നിലനിര്‍ത്തുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
വാര്‍ത്തക്കെതിരെ വിഎസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ എംഫ്ളിൻ്റ് മീഡിയ ഇതുവരെ തയ്യാറായിട്ടില്ല. വിഎസിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Content Highlights; Fake news about vs achuthanandan’s health status complained to DGP