ചെയ്യുന്ന ആസിഫലി ചിത്രം ‘കുഞ്ഞല്‍ദോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മാത്തുകുട്ടി സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ‘കുഞ്ഞല്‍ദോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നടനും അവതാരകനും, ആര്‍ജെയുമായ മാത്തുക്കുട്ടിയുടെ സംവിധാനത്തിലെത്തുന്ന ആസിഫ് അലി ചിത്രം ‘കുഞ്ഞല്‍ദോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ വിനീത് ശ്രീനിവാസനാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘മനസ്സ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ’ എന്ന് ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കുഞ്ഞെല്‍ദോ’. ‘കല്‍ക്കി’ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സ്വരൂപ് ഫിലിപ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

Content Highlights; kunjeldho movie first look poster released