ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ട്രെയിലർ പുറത്ത്

 

ഏറെ ജനശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമായ വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. രസകരമായൊരു സിനിമയായിരിക്കും ഇത്. ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള ലിപ് ലോക്ക് രംഗമുള്ള ട്രെയിലറില്‍ ശ്രിന്ദയുടെ പ്രകടനും ശ്രദ്ധേയമാണ്. വിനയ് ഫോര്‍ട്ടും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സ്പെെര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.

Content Highlights; ‘papam cheyyathavar kalleriyatte’ movie official trailer released