ഒൻപത് വർഷത്തിനിടെ ആറ് കുട്ടികളുടെ മരണം; കുട്ടികൾക്ക് ജനിതക രോഗം ഉണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടർ

children died due to genetic disorder says doctor

ഒൻപത് വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുട്ടികളെ ചികിത്സിച്ച ഡോക്ടർ. ആറു കുട്ടികൾക്കും ജനിതക രോഗമായ സിഡ്‌സ് (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) എന്ന അവസ്ഥയാവാം മരണത്തിന് കാരണമായതെന്ന് കുട്ടിയെ ആദ്യം ചികിത്സിച്ച ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. ഉറക്കത്തിൽ കുഞ്ഞുങ്ങൾ മരിച്ച് പോകുന്ന അവസ്ഥയാണിത്. 4 വയസുള്ള കുട്ടി മാത്രം അത്രയും പ്രായം ജീവിച്ചിരുന്നത് ഒരു ഭാഗ്യം കൊണ്ടാവാം. ജനിതക രോഗങ്ങൾ പോസ്റ്റ്മോർട്ടത്തിലൂടെ കൃത്യമായി കണ്ടെത്താൻ കഴിയില്ല. അദ്ദേഹം പറഞ്ഞു. 

മരിച്ച രണ്ടു കുട്ടികളേയും കണ്ടിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ മരണത്തിന് അസ്വഭാവികമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഡോക്ടർ വ്യക്തമാക്കി. അതേ സമയം കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.  ശവസംസ്കാരം നടത്തിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി.  

content highlights: children died due to genetic disorder says doctor