തിരുപ്പൂർ വാഹനാപകടം; പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും, 20 ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് 

Government will take over treatment of injured says k k shailaja

തിരുപ്പൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ എല്ലാവരുടേയും ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ അറിയിച്ചു. പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാൻ 20 ആംബുലൻസുകളും അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശത്തെ തുടർന്ന് മന്ത്രിമാരായ എ. കെ ശശീന്ദ്രനും വി.എസ്. സുനിൽകുമാറും തിരുപ്പൂരിൽ എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ബെംഗളുരുവില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസിൽ കണ്ടെയ്നർ ലോറിയിടിച്ച് 20 പേർ മരിക്കുന്നത്. 25 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരിൽ പതിനെട്ട് പേരും മലയാളികളാമെന്ന വിവരമാണ് പുറത്തുവരുന്നത്. 

content highlights: Government will take over treatment of injured says k k shailaja

LEAVE A REPLY

Please enter your comment!
Please enter your name here