നിർഭയ കേസ് പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

Nirbhaya convict Vinay Sharma attempts to hurt himself, receives minor injuries

നിർഭയ കേസിൽ വധശിക്ഷ കാത്തു കിടക്കുന്ന പ്രതി വിനയ് ശർമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഭിത്തിയിൽ തലയിടിച്ച് പരിക്കേൽപ്പിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം. ചെറിയ പരിക്കുകൾ മാത്രമെ ഉണ്ടായിട്ടുള്ളു എന്ന് അധികൃതർ അറിയിച്ചു. 

വിനയ് ശർമ്മ മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും അതുകൊണ്ട് തന്നെ  ആവശ്യമായ വെെദ്യ സഹായം അയാൾക്ക് നൽകണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ എപി സിങ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് ജയിലിൽ നിരാഹാരം അനുഷ്ഠിച്ച ആളാണ് വിനയ് ശർമ്മ.

വിനയ് ശർമ്മ ഉൾപ്പടെയുള്ള നാലുപേർക്ക് മാർച്ച് മൂന്നിനാണ് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പട്യാല ഹൌസ് കോടതി പുതിയ മരണവാറണ്ടും പുറപ്പെടുവിച്ചു. 2012 ഡിസംബർ 16നാണ്, ജ്യോതി സിംഗ് എന്ന പെണ്‍കുട്ടിയെ ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലുന്നത്. മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. പലതവണയായി മാറ്റി വച്ച വധശിക്ഷ മാർച്ച് മൂന്നിന് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. 

content highlights: Nirbhaya convict Vinay Sharma attempts to hurt himself, receives minor injuries