ഉസൈൻ ബോൾട്ടിനെ തോൽപ്പിച്ച് സ്വർണം.

Gold-Price-All-Time-high
Gold-Price-All-Time-high

റെക്കോർഡുകൾ തിരുത്തി ഉസൈൻ ബോൾട്ടിനേക്കാൾ  വേഗത്തിലാണ്
സ്വർണ വില കുതിക്കുന്നത്. ഇന്നലെ മാത്രം പവന് 200 രൂപ ഉയർന്ന്
31480 രൂപ വിലയായി ഒരു ഗ്രാമിന് മാത്രം ഉയർന്നത് 25 രൂപയാണ്
3935 ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ പുതിയ വില. ഇന്നലെ മാത്രം  രണ്ടുഘട്ടങ്ങളിലായി 400 രുപ വില വർദ്ധിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 1080 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) ഇന്ന് 1643 ഡോളറാണ് വില. 27 ഡോളറാണ് ഇന്നു മാത്രം ഉയർന്നത്. ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും, രൂപയുടെ മൂല്യതകർച്ചയും ആണ് ഇന്ത്യൻ വിപണിയിലും സ്വർണവില ഉയരുന്നതിന് കാരണമായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഡിമാൻ്ഡ് കാരണം സ്വർണവിലയിൽ ഇനിയും റെക്കോർഡുകൾ തകരാനാണ് സാദ്ധ്യത.
പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് 35000 രൂപയിലധികം
ചിലവാക്കേണ്ട അവസ്ഥയാണ്. ഡിസൈനർ ആഭരണങ്ങൾക്ക്  വില പിന്നേയും
കൂടുതലാണ്

Content highlights : Gold-Price-All-Time-high

LEAVE A REPLY

Please enter your comment!
Please enter your name here