അമേരിക്കയിലെ ലോസ് ആഞ്ചലസിൽ മുഖംമൂടിധാരിയായ ആക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. മനീന്ദർ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് മനീന്ദർ അമേരിക്കയിലെത്തുന്നത്.
ശനിയാഴ്ച് രാവിലെ 5.43 ഓടെയാണ് മനീന്ദർ ജോലി ചെയ്യുന്ന കടയിൽ ആക്രമി തോക്കുമായി മോഷണത്തിന് എത്തിയത്. കടയിൽ എത്തിയ ഉടൻ മനീന്ദറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരിക്കുകളില്ലാതെ രക്ഷപെട്ടു.
പ്രതിയെ പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ കുറ്റവാളിയെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് മനീന്ദറിൻ്റെ കുടുംബം. മനീന്ദറിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിൻ്റെ സഹോദരന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
content highlights: Indian Shot Dead By Masked Man At Grocery Store In Los Angeles