തമിഴ് കോമഡി ചിത്രം ‘ധാരാള പ്രഭുവിൻ്റെ’ ട്രെയിലർ പുറത്ത്

കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് കോമഡി ചിത്രം ധാരാള പ്രഭുവിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഹാരിഷ് കല്യാൺ നായകനാകുന്ന ചിത്രത്തിൽ ടാന്യ ആണ് നായികയായെത്തുന്നത്. വന്ധ്യതയെ അടിസ്ഥാനമാക്കിയാണ് സിനിമ കഥ പറയുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രമായ വിക്കി ഡോണറിൻ്റെ ഔദ്യോഗിക റീമേക്കാണിത്.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്‌ക്രീൻ സീൻ മീഡിയ എൻ്റർടൈൻമെൻ്റ് ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.

Content Highlights: Tamil movie Dhaarala Prabhu official trailer released