കലാപത്തിനിടയിലും ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തി ജനങ്ങൾ

ഡൽഹിയിൽ കലാപം പടർന്ന് പിടിക്കുന്നതിനിടയിലും ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തുകയാണ് ഒരു വിഭാഗം ജനങ്ങൾ. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട റാലിയുടെ ദൃശ്യങ്ങൾ ഇതിനോടകം വെെറലായി കഴിഞ്ഞു. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രവാക്യങ്ങൾ മുഴക്കിയാണ് റാലി നടന്നത്. 

Need of the hour..

Gepostet von Amutha Jayadeep am Dienstag, 25. Februar 2020

അതേ സമയം ദില്ലിയുടെ പല ഭാഗങ്ങളിലായി സംഘർഷം വഷളായിക്കൊണ്ടിരിക്കുകയാണ്. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും പൊലീസിൻ്റെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഘർഷത്തിൽ മരണം 20 കടന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൂന്ന് തവണ അമിത്ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിക്കുകയും ചെയ്തു. 

content highlights: Hindu muslim harmony rally amidst of delhi violence attack