സ്വവർഗ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രം ‘ഷീര്‍ ഖോര്‍മ’ ട്രെയിലർ പുറത്തിറങ്ങി

സ്വര ഭാസ്കറും ദിവ്യാ ദത്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സ്വവർഗ പ്രണയം പ്രമേയമാക്കിയുള്ള ചിത്രം ഷീര്‍ ഖോര്‍മയുടെ ട്രെയിലർ പുറത്തിറങ്ങി. ഫറാസ് അൻസാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാക്കിസ്ഥാനി- കനേഡിയൻ വംശജയായ കഥാപാത്രമായാണ് സ്വര ഭാസ്കർ അഭിനയിക്കുന്നത്.

പ്രണയിനിയായ ദിവ്യാ ദത്തയുടെ കഥാപാത്രമായി സ്വര ഭാസ്കറിൻ്റെ കഥാപാത്രം ഇന്ത്യയിലെത്തുന്നതാണ് കഥ. ഷബാനി അസ്മിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായിട്ടെത്തുന്നുണ്ട്. സിനിമയുടെ റിലീസ് തിയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: sheer qorma movie trailer released