സൈക്കോളജിക്കൽ ത്രില്ലർ ചിത്രം “ഉൻ കാതൽ ഇരുന്താൽ” ട്രെയിലർ പുറത്ത്

നവാഗതനായ ഹാഷിം മരിക്കാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ഉൻ കാതൽ ഇരുന്താൽ’ ട്രെയിലർ പുറത്തിറങ്ങി. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ഒരേസമയം തമിഴിലും മലയാളത്തിലുമൊരുങ്ങുന്ന ചിത്രത്തിൽ റിയാസ്ഖാൻ, മക്ബൂൽ സൽമാൻ, ലെന എന്നിവരും അണിനിരക്കുന്നുണ്ട്. നവാഗതനായ മൻസൂർ അഹ്മദാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സജിത് മേനോനാണ് ചിത്രത്തിൻ്റെ ക്യാമറ നിർവഹിക്കുന്നത്.

Content Highlights: Un kadhal Irundhal movie trailer released