മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

youth arrested for communal Facebook post

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാട് സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. അഗളി പൊലീസാണ് മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീജിത്തിനെ കസ്റ്റടിയിലെടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസിൻ്റെ കർശന നിർദ്ദേശം ഉണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

content highlights: youth arrested for communal Facebook post