അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം അപ്പാനി ശരത്തും ടിറ്റോ വിൽസണും ഒന്നിക്കുന്ന ചിത്രമായ ലൗ എഫ്എമ്മിൻ്റെ ട്രെയിലർ പുറത്തിറങ്ങി. രണ്ട് തലമുറകളുടെ പ്രണയകഥകളാണ് ചിത്രം പറയുന്നത്. മാളവിക മേനോൻ ആണ് നായിക.
നവാഗതനായ ശ്രീദേവ് കപൂർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജിലേഷ്, നിർമ്മൽ പാലാഴി, ദേവൻ, മാമുകോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: love FM movie official trailer released