അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം “വാങ്കി”ൻ്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

തണ്ണിർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം വാങ്കിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. മുസ്ലിം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രശസ്ത സംവിധായകനായ വി കെ പ്രകാശിൻ്റെ മകൾ കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിൻ്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനശ്വരക്ക് പുറമെ നന്ദന വർമ്മ, വിനീത്, ഗോപിക, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതയായ ഷബ്ന മുഹമ്മദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അർജുൻ രവി ആണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights: vaank movie official trailer released