സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടു

33 Turkish soldiers killed in a Syrian air raid in Idlib

വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇ​ഡ്‌​ലിബ് പ്രവിശ്യയിൽ സർക്കാരും വിമതരും തമ്മിൽ നടത്തുന്ന ഏറ്റുമുട്ടലിനിടെ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 33 തുർക്കിഷ് സൈന്യം കൊല്ലപ്പെട്ടു. ഈ മാസം ആദ്യം ഇ​ഡ്‌​ലിബിലിൽ സിറിയൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ 13 തുർക്കിഷ് സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതോടെ സിറിയക്ക് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തിയിരുന്നു.

തുർക്കിയുടെ പിന്തുണയുള്ള വിമതർക്കെതിരെ സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെയാണ് ഇ​ഡ്‌​ലിബിൽ ബാഷർ അൽ അസദിൻ്റെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ സിറിയ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Content Highlights: 33 Turkish soldiers killed in a Syrian air raid in Idlib