ഡൽഹി വർഗ്ഗീയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹി ക്രെെംബ്രാഞ്ച് അന്വേഷിക്കും. ഡിസിപി ജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേത്യത്വത്തിൽ രണ്ട് പ്രത്യേക സംഘങ്ങളായിരിക്കും അന്വേഷിക്കുക. ക്രെെബ്രാഞ്ച് അഡിഷണർ കമ്മിഷണർ ബി.കെ.സിങ്ങിനാണ് ഇരു സംഘങ്ങളുടേയും ഏകോപന ചുമതല. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും അന്വേഷണ സംഘത്തിന് കെെമാറി.
കലാപം ഉണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ കനത്ത ജാഗ്രത ഇപ്പോഴും തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലാവാൻ ഇനിയും സമയമെടുക്കും. അതിനിടെ ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ പൊലീസിന്റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ദില്ലി പൊലീസിന് നല്‍കിയത്. എന്നാല്‍ ഇതില്‍ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.
വര്‍ഗ്ഗീയ കലാപത്തില്‍ ദില്ലിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കലാപ കേസുകളുടെ അടിയന്തര പരിഗണക്ക് നാല് അധിക മജിസ്ട്രേട്ടുകാരെ കൂടി നിയമിക്കും.
content highlights: Delhi Police forms 2 SITs to probe all riot-related cases