ഡൽഹിയിൽ നടക്കുന്നത് മുസ്ലീങ്ങൾക്കെതിരെയുള്ള കൂട്ടക്കൊല: ഇന്ത്യയെ വിമർശിച്ച് തുർക്കി പ്രസിഡൻ്റ്

Turkey President Denounces

ഡൽഹിയിൽ നടക്കുന്നത് മുസ്ലീങ്ങൾക്കെതിരെയുളള കൂട്ടക്കൊലയാണെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞു. ഇന്ത്യയുടെ അവസ്ഥ ഇതാണെങ്കിൽ എങ്ങനെ ലോക സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു. 

” കുട്ടക്കൊല വ്യാപകമായി നടക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. എന്ത് കൂട്ടക്കൊല? മുസ്ലീങ്ങളുടെ കൂട്ടക്കൊല,” അര് ചെയ്യുന്നു? ഹിന്ദുക്കൾ’’. എര്‍ദോഗാന്‍ പറഞ്ഞു.

‘ഡൽഹിയിലെ കലാപകാരികൾ പഠിക്കാൻ ട്രൂഷൻ സെൻ്ററിൽ പോയ കുട്ടികളെപ്പോലും ഇരിമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ചു. ഇത്തരക്കാർ എങ്ങനെയാണ് ലോക സമാധാനം കൊണ്ടുവരുന്നത്. അത് അസാധ്യമാണ്. ഞങ്ങൾ വലിയ ജന സമൂഹമാണെന്നും ശക്തരാണെന്നും എല്ലാ പ്രസംഗങ്ങളിലും ഇന്ത്യ അഭിമാനപൂർവ്വം പറയാറുണ്ട്. പക്ഷെ ഇങ്ങനെയല്ല ഇന്ത്യ കരുത്ത് കാണിക്കേണ്ടത്’. അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള മോദിയുടെ നീക്കമാണിതെന്നാണ് സംഭവത്തെ ചൂണ്ടിക്കാട്ടി പല ലോക വിമർശകരും പറയുന്നത്. 

content highlights: Turkey President Denounces “Massacres” Committed Against Muslims In India