സമാധാന അന്തരീക്ഷം പുനസ്ഥാപിച്ച് വരുന്ന ഡൽഹിയിൽ വീണ്ടും പ്രകോപന മുദ്രവാക്യവുമായി ഒരു സംഘം ആളുകൾ. ഡല്‍ഹി മെട്രോയുടെ രാജീവ് ചൗക്ക് സ്റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ദേശദ്രോഹികളെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തതായിരുന്നു മുദ്രവാക്യം. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശ് കെ ഗദ്ദാറോം കോ ഗോലി മാരോ സാലോംകോ എന്ന മുദ്രാവാക്യമായിരുന്നു ഇവര്‍ വിളിച്ചത്. ഇതുമായി ബന്ധപെട്ട് ആറു പേരെ മെട്രോ അധികൃതർ അറസ്റ്റ് ചെയ്ത് പോലിസിന് കൈമാറി.
ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് മെട്രോ ഡി.സി.പി. അറിയിച്ചു. ഡല്‍ഹി മെട്രോയില്‍ എല്ലാ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. ഇതു ലംഘിച്ചാണ് മുദ്രാവാക്യം വിളി ഉണ്ടായത്. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ പട്ടിക, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരുടെ നേര്‍ക്കാണ് ഈ മുദ്രവാക്യം വിളി ഉയർത്തിയത്. ഡല്‍ഹി കലാപത്തില്‍ 42 ഓളം പേരാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്യുകയും, 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
Content Highlights; goli maaro saalon ko cries from group of people at rajiv chowk metro station delhi