പ്രാർത്ഥനാ ക്രമം തെറ്റിച്ചെന്ന ആരോപിച്ച് വിവേകാന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് ക്രൂരമർദ്ധനം

two arrested for beating and torturing children in adoor vivekanada ashram
two arrested for beating and torturing children in adoor vivekanada ashram

 

പത്തനംതിട്ടയിലെ വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള അടൂർ വിവേകാന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് പ്രാർത്ഥനാക്രമം തെറ്റിച്ചെന്നാരോപിച്ച് അധികൃതരുടെ ക്രൂരമർദനം. വാർഡൻ അടക്കമുള്ളവരാണ് കുട്ടികളെ ക്രൂരമായി തല്ലി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഒമ്പത് കുട്ടികളിൽ രണ്ട് പേരുടെ തലയ്ക്ക് പരിക്കുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു പ്രാർത്ഥനാക്രമം തെറ്റിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മുറിയിലിട്ട് പൂട്ടി ക്രൂരമായി മർദിച്ചത്. ആശ്രമം അധികൃതരുടെ അറിവോടു കൂടിയായിരുന്നു മർദിച്ചതെന്ന് കുട്ടികൾ പറയുന്നു.

പ്രാർത്ഥനക്കിടെ തങ്ങൾ ശ്ലോകങ്ങൾ ചൊല്ലുന്നതൊക്കെ അവർക്ക് കേൾക്കാമായിരുന്നിട്ടും, വരി വരിയായി നിന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് തങ്ങളെ തല്ലിയതെന്ന് കുട്ടികൾ പറഞ്ഞു. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും അംഗങ്ങളും സന്ദർശിച്ചു. കുട്ടികളെ സുരക്ഷിതമായ അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.ഡബ്ള്യു.സി ചെയർമാൻ അഡ്വ. എ സക്കീർ ഹുസൈൻ പറഞ്ഞു.

Content Highlights; two arrested for beating and torturing children in adoor vivekanada ashram