മോദി ജന്മനാ ഇന്ത്യൻ പൗരനാണെന്നും പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും പ്രധാന മന്ത്രിയുടെ ഓഫീസ്

n RTI Reply, PMO Says PM Modi Needs No Citizenship Certificate

പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യൻ പൗരനാണെന്നും, പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാവശ്യപെട്ട് സുബ്ബങ്കർ ശങ്കർ സമർപ്പിച്ച വിവരാവകാശ ചോദ്യത്തിനാണ് നരേന്ദ്ര മോദി ജന്മനാ ഇന്ത്യൻ പൗരനാണെന്നും പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് മറുപടി പറഞ്ഞത്.

1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം നരേന്ദ്ര മോദി ജന്മനാൽ ഇന്ത്യൻ പൗരനാണെന്നും പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രധാന മന്ത്രിയുടെ ഓഫീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങൾക്കുമുള്ളതെന്നും, പൗരത്വം ചോദിച്ച് വരുന്നവർക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ ഉത്തരം നൽകിയാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: In RTI Reply, PMO Says PM Modi Needs No Citizenship Certificate