അമേരിക്കയിലെ ടെന്നിസിൽ വൻനാശം വിതച്ച് ചുഴലിക്കാറ്റ്; 25 പേർ മരണപെട്ടു

Deadly tornadoes kill 25 and injure many in Tennessee

അമേരിക്കയിലെ ടെന്നിസിൽ വൻനാശം വിതച്ച് ചുഴലിക്കാറ്റ്. അപായ സൂചന നൽകി സെക്കൻ്റുകൾക്കുള്ളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽ 25 പേർ മരണപെട്ടു. ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിന് മുൻപേ കാറ്റ് ആഞ്ഞടിച്ചതിനാലാണ് 25 പേരുടെ ജീവൻ ഒരേ സമയം നഷ്ടപെടാൻ ഇടയാക്കിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചുഴലിക്കാറ്റിൽ 140 കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.

നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകളും തകർന്ന് വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ പൂർണ്ണമായും ഇരുട്ടിലാണ്. വിൽസൺ, നാഷ്, വില്ല, എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. വീടിനുള്ളിൽ കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Content Highlights; Deadly tornadoes kill 25 and injure many in Tennessee