അന്നാ ബെന്നും, റോഷൻ മാത്യൂസും ഒന്നിക്കുന്ന ചിത്രം ‘കപ്പേള’ ടീസർ പുറത്തിറങ്ങി

ഹെലനു ശേഷം അന്നാ ബെൻ നായികയാകുന്ന ചിത്രം കപ്പേളയുടെ ടീസർ പുറത്തിറങ്ങി. റോഷൻ മാത്യുവാണ് ചിത്രത്തിൽ നായകനായെത്തുന്നത്. നടൻ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ആണിത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയ ചിത്രമാണ് കപ്പേള. സുഷിന്‍ ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

Content Highlights; kappela movie official teaser released