ബാലുവും നീലുവും വെള്ളിത്തിരയിലേക്ക്; ‘ലെയ്ക്ക’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

laikka movie first look poster released

നവാഗതനായ ആശദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ചിത്രം ലെയ്ക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാള മിനിസ്ക്രീനിലുടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സീരിയലായ ഉപ്പും മുളകിലെ ബാലുവും, നീലുവും ആണ് ലെയ്ക്കയിൽ പ്രധാന താരങ്ങളായി എത്തുന്നത്. നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നന്ദന വർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സംസ്ഥാന സർക്കാരിൻ്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിൻ്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍. പി. മുരളീധരനും, ശ്യാം കൃഷ്ണയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

Content Highlights; laikka movie first look poster released