അനുഷ്ക ഷെട്ടിയും, മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘സൈലൻസ്’ൻ്റെ തമിഴ് ട്രെയിലർ റിലീസ് ചെയ്തു

നടൻ മാധവനും, അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ തെലുങ്ക് ത്രില്ലർ ചിത്രം സൈലൻസിൻ്റെ തമിഴ് ട്രെയിലർ റിലീസ് ചെയ്തു. ഹേമന്ത് മധുകർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്ക എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മാധവനും, അനുഷ്കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Content Highlights; silence movie thamil trailer released