പാർവതിയെ നായികയാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർത്തമാനത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡെയ്ൻ ഡേവിസ്, സിദ്ധിഖ്, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. സഖാവ് എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആര്യാടന് ഷൌക്കത്താണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. രമേഷ് നാരായണന്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
Content Highlights; varthamanam movie first look poster released