‘നിയമം ലംഘിച്ചു കൊണ്ടാകരുത് ആളുകളുടെ പരാതികൾ പരിഹരിക്കേണ്ടത്’; മാർക്ക് ദാന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ

governor aarif muhammed khan on mark donation

മാർക്ക് ദാന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ രംഗത്ത്. എല്ലാ സ്ഥാപനങ്ങൾക്കും പരാതി പരിഹാരത്തിന് അതിൻ്റേതായ വ്യവസ്ഥകളുണ്ടെന്നും, അതിനുള്ളിൽ നിന്നു കൊണ്ടേ അത് ചെയ്യാവൂ എന്നും ഗവർണ്ണർ പറഞ്ഞു. സർവകലാശാലകൾ മികവ് പുലർത്തണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും നിയമത്തിന് അതീതമായി ഇടപെടാൻ ആർക്കും കഴിയില്ല എന്നും അദ്ധേഹം വ്യക്തമാക്കി.

നിയമം ലംഘിച്ചു കൊണ്ടാകരുത് ആളുകളുടെ പരാതികൾ പരിഹരിക്കേണ്ടത് അതിന് നിയമപരമായ മാർഗങ്ങൾ ഉണ്ടെന്നും, എല്ലാ സർവകലാശാലകളും നിയമമനുസരിച്ച് പ്രവർത്തിക്കണമെന്നും, ഇക്കാര്യത്തിൽ നേരത്തെ തന്നെ സർവകാലാശകൾക്ക് നിർദേശം നൽകിയതാണെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്ല പ്രതിച്ഛായ ആണുള്ളത്, സർവകലാശാല മാർക്ക് ദാനത്തിലെ റിപ്പോർട്ട് ആർക്കും എതിരല്ല. എല്ലാവരും നിയമം അനിസരിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മാത്രമുള്ള നടപടികളാണ് ഇതെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു.

Content Highlights; governor aarif muhammed khan on mark donation