കടൽ യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ‘ഗ്രേഹൗണ്ട്’ ട്രെയിലർ പുറത്ത്

രണ്ടാം ലോകമഹായുദ്ധ സമയത്ത് നടന്ന കടൽ യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ഗ്രേഹൗണ്ടിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ആരോണ്‍ ഷ്‌നെയ്‌ഡെര്‍ ആണ്
ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റീഫെന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ടോം ഹാങ്ക്‌സ് ആണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യും.

Content Highlights; greyhound movie official trailer released