കോമഡി ത്രില്ലർ ചിത്രം “കർണൻ നെപ്പോളിയൻ ഭഗത് സിംഗ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

karnan neppolian bhagathsingh movie first look poster released

നവാഗതനായ ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത് സിംഗിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കോമഡി സസ്പെൻസ് ത്രില്ലർ ആണ്. കൽക്കി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ചിത്രത്തിൻ്റെ എഡിറ്റിങ് റെക്‌സൺ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും ആണ് നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.

Content Highlights; karnan neppolian bhagathsingh movie first look poster released