ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ട്രെയ്‌ലർ പുറത്തിറങ്ങി. ജിയോ ബേബിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ അമേരിക്കൻ നടി ഇന്ത്യ ജാര്‍വിസാണ് നായികയായി എത്തുന്നത്. ലോകത്തുടനീളം യാത്ര ചെയ്ത അമേരിക്കൻ യുവതി ഇന്ത്യയിലേക്കെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. ജോജു ജോർജ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാംഷി അഹമ്മദ്, ആൻ്റോ ജോസഫ്, ടൊവിനോ തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായഗ്രഹണവും, സൂരജ് കുറുപ്പ് ചിത്രത്തിന് സംഗീതവും നൽകിയിരിക്കുന്നു.
Content Highlights; kilometers and kilometers movie official trailer released