കോഴിക്കോട്: കൊറോണ വൈറസ് കേരളത്തില്‍ 6 പേർക്ക് സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി ഗതാഗത വകുപ്പ്. ജീവനക്കാർക്ക് ജോലി സമയത്ത് മാസ്ക് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോമെട്രിക് പഞ്ചിംഗ് നിർത്തി വെച്ചതായും കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഉത്തരവി ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായും മന്ത്രി പറഞ്ഞു.
പത്തനംതിട്ട സെക്ടറിലെ മുഴുവൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും മാസ്ക് വിതരണം ചെയ്തയായി മന്ത്രി അറിയിച്ചു. മറ്റ് ജില്ലകളിലേക്കും ആവശ്യാനുസരണം മാസ്ക് ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, ബസുകളിൽ സാനിറ്റൈസറുകള്‍ നൽകുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
Content Highlight: KSRTC Employees must wear mask amid corona virus spread