ശിവകാർത്തികേയൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ശക്തി’’ട്രെയിലർ പുറത്ത്

പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ശക്തിയുടെ ട്രെയിലർ പുറത്തിറങ്ങി. ഇരുമ്പു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ശിവകാർത്തികേയൻ, കല്യാണി പ്രിയദർശൻ, അർജുൻ സർഭ, അഭയ് ഡിയോൾ , ഇവാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജോർജ്ജ് സി വില്യംസ് ആണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു. മാർച്ച് 20 ന് ചിത്രം പ്രദർശനത്തിനെത്തും.

Content Highlights; shakthi movie trailer released