ജയം രവി നായകനാകുന്ന ചിത്രം ‘ഭൂമി’യുടെ ടീസർ പുറത്ത്

ജയം രവിയെ നായകനാക്കി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭൂമിയുടെ ടീസർ പുറത്തിറങ്ങി. കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരുപത്തിയഞ്ചാത്തെ ചിത്രമാണിത്. ബോഗൻ എന്ന ചിത്രത്തിന് ശേഷം ജയം രവിയും, ലക്ഷമണും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നിധി അഗർവാൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ ജയം രവി ഒരു കർഷകൻ ആയിട്ടാണ് അഭിനയിക്കുന്നത്. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലെത്തും.
Content Highlights; jayam ravi movie bhoomi official teaser released