ചൊവ്വാഴ്ച മാത്രം നാല് സംസ്ഥാനങ്ങളിലായി 15 കേസുകൾ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വെെറസ് കേസുകൾ അറുപതായി. കേരളത്തിൽ മാത്രം 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയവർ യാത്രാവിവരം മറച്ചു വയ്ക്കുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷെെലജ വ്യക്തമാക്കി.
നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി ദയവായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം ഇറ്റലിയില്‍ നിന്നെത്തിയ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇവർ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം വിവരം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. കർണാടകയിലും മഹാരാഷ്ട്രയിലുമായി 3 കേസുകൾ വീതവും രാജസ്ഥാനിൽ ഒരു കേസും പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
content highlights: Hiding travel history a crime says health minister








