ട്രെയിനിനു മുമ്പിൽ ചാടിയ യുവാവിൻ്റെ മൃതദേഹവുമായി ട്രെയിൻ 4 കിലോമീറ്ററോളം ഓടി. ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൃതദേഹം എൻജിനിൽ കുടുങ്ങിയ വിവരം അറിയുന്നത്. ചിങ്ങവനം സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊല്ലം- എറണാകുളം പാസഞ്ചർ ട്രെയിനിനു മുന്നിലെ എൻജിനിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറിച്ചി മലകുന്നത്തുള്ള ലിജോ ജോസ് ആണ് മരണപ്പെട്ടത്. ചങ്ങനാശേരി-ചിങ്ങവനം സ്റ്റേഷനുകൾക്ക് ഇടയിൽ കുറിച്ചി ഭാഗത്തു വച്ച് ഇയാൾ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. എന്നാൽ എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടത്.
content highlights: train accident in Kottayam


