ടി പി ചന്ദ്രശേഖരൻ വധക്കേസ്: പി കെ കുഞ്ഞനന്തന് ജാമ്യം

കണ്ണൂര്‍ ։ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞനന്തന് അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ ശരീരികവും മാനസീകവുമായി വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും ജയിലില്‍ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹര്‍ജിയില്‍ പറഞ്ഞത്.

പി.കെ. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദധ ചികിത്സ ആവശ്യമാണെന്ന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ടി.പി വധക്കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ ജീവപര്യന്തം ശിക്ഷയാണ് അനുഭവിക്കുന്നത്. ശിക്ഷയ്ക്കിടെ നിരന്തരം പരോള്‍ നല്‍കുന്നതിനെതിരെ നേരത്തെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അസുഖബാധിതനാണെങ്കില്‍ അടിയന്തിരമായി ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത് എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: P K Kunjananthan got bail on T P Chandrasekharan murder