സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല; മന്ത്രി ടി പി രാമകൃഷ്ണൻ

beverage outlets will not shut down says minister tp ramakrishnan

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് എക്സെെസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യശാലകൾ ഉൾപ്പടെയുള്ള കടകൾ അടക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും മദ്യശാല അടക്കാനുള്ള നിർദ്ദേശം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് വി എം സുധീരൻ ഈ കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. 

നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെന്നും വിഎം സുധീരന്‍ വിമർശിച്ചിരുന്നു. എന്നാൽ മദ്യശാലകൾ പൂട്ടാനുള്ള അടിയന്തര സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. സാഹചര്യത്തിനൊത്ത്  തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: beverage outlets will not shut down says minister tp ramakrishnan