കൊറോണ: ഇന്ത്യയിൽ രണ്ട് മരണം; അതീവ ജാഗ്രതയിൽ രാജ്യം

ന്യൂഡൽഹി: ആഗോളതലത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ 68 കാരിയാണ് ഇന്നലെ മരിച്ചത്. എന്നാൽ മൂന്ന് പേർ വൈറസ് ബാധ തരണം ചെയ്ത് സാധാരണ സ്ഥിതിയിലേക്ക് എത്തിയതാതി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറ്റലിയടക്കമുള്ള വിദേശ രാജ്യങ്ങള്‍ സന്ദർശിച്ച മകനിൽ നിന്നുമാണ് ഇവർക്ക് വൈറസ് പകർന്നത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ കൽബുർഗിയിൽ ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ ബാധിതരുടെ ആകെ എണ്ണം 81 ആയിട്ടുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി 24 മണിക്കൂറും ലഭ്യമാകുന്ന 2 അടിന്തര നമ്പറുകള്‍ ഇറ്റലിയിലുള്ള ഇന്ത്യന്‍ എംബസി പുറത്തുവിട്ടു (+39 3316142085, +393311928713). റോമിലെ വിമാനത്താവളത്തിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ എംബസി അധികൃതര്‍ കാണുകയും അവരെ സഹായിക്കാനായി ഇന്ത്യന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

റോമില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയും പതിവായി അപ്‌ഡേറ്റുകള്‍ നല്‍കുകയും ചെയ്യുമെന്ന് കോന്ദ്ര മന്ത്രാലയം അറിയിച്ചു. മാത്രമല്ല, ഭക്ഷണവും മറ്റും നല്‍കുന്നതിന് കമ്മ്യൂണിറ്റി നേതാക്കളുമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ടീം റോമിലെത്തിയിട്ടുണ്ട്.

Content Highlight: The death toll in India reach 2 amid corona virus

LEAVE A REPLY

Please enter your comment!
Please enter your name here