കൊച്ചി: കൊറോണ വൈറസ് സ്ഥിരീകരിച്ച ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ വിനോദ സഞ്ചാരി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചുക്കുന്നതിനിടെ ഇയാളെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. ഇദ്ദേഹമുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 19 അംഗ സംഘത്തോടൊപ്പമാണ് ഇയാൾ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാൾ ദുബായ് എമിറേറ്റ്സ് വിമാനത്തിലും കയറി. എന്നാൽ പിന്നീട് പരിശോധനയിൽ ഇയാളെ പുറത്തിറക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചായിരിക്കും എല്ലാവരെയും പരിശോധിക്കുക. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന ആരോഗ്യ വകുപ്പ് അധികതരുടെ നിര്‍ദേശം അവഗണിച്ചായിരുന്നു യാത്ര. മാർച്ച് 10 മുതൽ മൂന്നറിൽ നിരീക്ഷണത്തിലുള്ള സംഘം ഏഴിനാണ് കേരളത്തിലെത്തിയത്.
അതേസമയം, സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതൽ സർക്കാർ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ കൊറോണ കേസുകളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം നിയന്ത്രണ വിധേയമായെന്ന് പറയാൻ സാധിക്കില്ല. ഇന്ന് മുതൽ റെയിൽവെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധനകൾ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് വിമാന താവളത്തിലെ സ്ക്രീനിംഗിനൊപ്പം റെയിൽവെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധന ശക്തമാക്കുന്നത്.
Content Highlight: Corona Virus affected British citizen tried to flee from Kochi