ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സ സമ്പ്രദായങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കണം; നിർദ്ദേശവുമായി രമേശ് ചെന്നിത്തല

Ramesh chennithala suggetions to tackle corona 

കൊറോണയെ അതിജീവിക്കാൻ പത്ത് നിർദ്ദേശങ്ങൾ അടങ്ങുന്ന കത്ത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കെെമാറി. ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സ സമ്പ്രദായങ്ങൾ മാത്രമെ  പ്രോത്സാഹിപ്പിക്കാവുള്ളു എന്ന് നിർദ്ദേശങ്ങളിൽ പറയുന്നു. കൊറോണയെ പ്രതിരോധിക്കാൻ ആയുർവേദ ഹോമിയോ മരുന്നുകൾ കഴിക്കുന്നതിൽ തെറ്റില്ല എന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പത്രസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരം ആശാസ്ത്രീയമായ ചികിത്സ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നത് ഉൾപ്പടെ പത്തിന നിർദ്ദേശങ്ങൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയത്. 

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിർത്തിയത് അടിയന്തിരമായി പുനഃപരിശോധിക്കണം, വിമാനതാവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്നും സെൽഫ് ഡിക്ലറേഷൻ എഴുതി വാങ്ങുന്നതിനു പകരം പാസ്പോർട്ടിലെ ട്രാവൽ ഹിസ്റ്ററി മനസിലാക്കി വീടുകളിലോ ആശുപത്രിയിലോ ഏകാന്തമായി കഴിയാൻ അനുവദിക്കണം, സമാശ്വാസ പക്കേജ് പ്രഖ്യാപിക്കണം, ഇന്ധന വില വർധനവിലൂടെയുള്ള അധിക നികുതി വരുമാനം ഉപേക്ഷിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. 

content highlights: Ramesh chennithala suggetions to tackle corona