പ്രണയകഥ പറയുന്ന തമിഴ് ചിത്രം ‘കമാലി ഫ്രം നടുക്കാവേരി’ ടീസർ റിലീസ് പുറത്ത്

രാജശേഖർ ദുരെെസാമി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘കമാലി ഫ്രം നടുക്കാവേരിയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ആനന്ദിയാണ് നായികയായെത്തുത്. ഐ.ഐ.ടിയുടെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണിത്. രോഹിത് ശെറഫ്, പ്രതാപ് പോത്തൻ, അഴഗം പെരുമാൾ, ഇമാന്‍ അണ്ണാച്ചി, രേഖാ സുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കരിയറും പ്രണയ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആനന്ദി ചിത്രത്തിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 17ന് പ്രദർശനത്തിനെത്തും

Content Highlights; tamil movie kamali from nadukkaveri official teaser released

LEAVE A REPLY

Please enter your comment!
Please enter your name here