കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ നൽകിയ ഹർജി കോടതി തള്ളി. വിചാരണ നേരിടണമെന്നും കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി. എന്നാൽ ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.
മാധ്യമങ്ങൾക്കും പ്രോസിക്യൂഷനും എതിരെ കോടതി അലക്ഷ്യ നടപടിക്ക് കേസ് എടുക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി മാർച്ച് 24ന് പരിഗണിക്കും. ബലാത്സംഗം, അധികാരമുപയോഗിച്ച് ഭീഷണി മുഴക്കൽ തുടങ്ങി 10 വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രത്തിൽ ഉള്ളത്.
content highlights: franco mulakkal petition denied by court