എനിക്കും നിങ്ങളെപോലെ ഒരു നടനാവണം; പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ

Quaden Bayles thanks Guinness Pakru

നടൻ ഗിന്നസ് പക്രുവിൻ്റെ സ്റ്റേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി പറഞ്ഞ് ഉയരക്കുറവിൻ്റെ പേരില്‍ സഹപാഠികളുടെ കളിയാക്കലിന് പാത്രമായ ക്വാഡന്‍ ബെയില്‍സ്. എനിക്കും നിങ്ങളെപ്പോലെയൊരു നടനാവണമെന്നും നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്.ബി.എസ് മലയാളത്തോട് ക്വാഡൻ പ്രതികരിച്ചു. 

ഗിന്നസ് പക്രുവിനെക്കുറിച്ച് അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വളരെ സ്‌നേഹം നിറഞ്ഞ സന്ദേശമാണ് ഗിന്നസ് പക്രുവില്‍ നിന്ന് ലഭിച്ചതെന്നും ക്വാഡൻ്റെ അമ്മ യാരാക്ക ബെയില്‍സ് പറഞ്ഞു. ഒരു അഭിനേതാവാകാൻ ആഗ്രഹിച്ചിരിക്കുന്ന തൻ്റെ മകന് ഗിന്ധസ് പക്രുവിൻ്റെ വാക്കുകൾ ഊർജ്ജം നൽകുന്നുണ്ടെന്നും അമ്മ  പറഞ്ഞു. ഒടുവിൽ ക്വാഡനും അമ്മയും തന്നോട് സംസാരിക്കുന്നു എന്ന് തൻ്റെ ഫേസ് ബുക്ക് പേജിലൂടെ ഗിന്നസ് പക്രുവും പ്രതികരിച്ചിട്ടുണ്ട്.

ഉയരക്കുറവിൻ്റെ പേരിൽ സൃഹ്യത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് എന്നെ ഒന്ന് കൊന്നു തരൂവെന്ന് പറഞ്ഞ ക്വാഡന്‍ ബെയില്‍സിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരുന്നു. തുടർന്നാണ് ക്വാഡനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് പക്രു ഫേസ് ബുക്കില്‍ പങ്കുവെച്ചത്.  ഇങ്ങനെയായിരുന്നു കുറിപ്പ്

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..

ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …

നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ………

ഈ വരികൾ ഓർമ്മ വച്ചോളു .

“ഊതിയാൽ അണയില്ല

ഉലയിലെ തീ

ഉള്ളാകെ ആളുന്നു ഉയിരിലെ തീ “

– ഇളയ രാജ –

ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എൻ്റെ ഈ കുറിപ്പ്

content highlights: Quaden Bayles thanks Guinness Pakru